ബുർഖ നിരോധിക്കാനും ആയിരത്തിലേറെ ഇസ്ലാമിക സ്ക്കൂളുകൾ അടച്ചു പൂട്ടാനുമൊരുങ്ങി ശ്രീലങ്ക

കൊളംബോ: ബുർഖ നിരോധിക്കാനും, ആയിരത്തിലേറെ ഇസ്ലാമിക സ്ക്കൂളുകൾ അടച്ചു പൂട്ടാനുമൊരുങ്ങി ശ്രീലങ്ക. ഭീകരവിരുദ്ധ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ദേശീയ സുരക്ഷ പരിഗണിച്ച് ബുർഖ നിരോധിക്കാൻ ക്യാബിനറ്റ് അനുമതി നൽകിയതായി പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2019ൽ നടന്ന ഭീകരാക്രമണത്തിൽ 250ലധികം പേർ കൊല്ലപ്പെട്ടതോടെ ശ്രീലങ്ക ബുർഖയ്ക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു . പള്ളികളിലും ഹോട്ടലുകളിലുമാണ് അന്ന് ബോംബാക്രമണം നടന്നത്.ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആയിരത്തിലധികം ഇസ്ലാമിക് സ്ക്കൂളുകൾ നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടതെന്ന് വീരശേഖര പറഞ്ഞു. അതേ സമയം സർക്കാർ തീരുമാനം മുസ്ലീം സ്ത്രീകൾക്ക് മത സ്വതന്ത്ര്യം നിഷേധിക്കുന്നതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.