ബാറ്റിൽക്കോയ്ക്ക് പുതിയ ബിസിനസ് സെന്റർ

മനാമ
ബഹ്റൈനിലെ പ്രമുഖ ടെലിഫോൺ കന്പനിയായ ബാറ്റിൽക്കോയുടെ ആദ്യത്തെ ബിസിനസ് സെന്റർ അവന്യൂമാളിൽ പ്രവർത്തനമാരംഭിച്ചു. കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽരഹ്മാൻ അൽ ഖലീഫ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെറുകിട ഇടത്തരം സംരഭങ്ങൾ മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാഗമായാമ് ബിസിനസ് സെന്റർ ആരംഭിച്ചതെന്ന് ബാറ്റിൽക്കോ അധികൃതർ അറിയിച്ചു.