പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാർക്കും മെയ് ഒന്നിനകം കോവിഡ് വാക്സിൻ


വാഷിംഗ്ടൺ: പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാർക്കും മെയ് ഒന്നിനകം കോവിഡ് വാക്സിൻ ലഭിക്കാൻ അർഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റെടുക്കുന്നതിന് മുന്പ്, ആദ്യ 100 ദിവസങ്ങളിൽ 10 കോടി വാക്സിൻ ഷോട്ടുകൾ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. 60ആം ദിവസത്തിലെത്തുന്പോൾ ലക്ഷ്യമിട്ടതിലും വളരെ മുന്നിലാണെന്ന കാര്യം പങ്കിടുന്നതിൽ അഭിമാനിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. 

ഇതുവരെ 5,27,726 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ലോക മഹായുദ്ധങ്ങൾ, വിയറ്റ്നാം യുദ്ധം, വേൾ ട്രേഡ് സെന്റർ ആക്രമണം എന്നിവയിലെ ആകെ മരണത്തിൽ അധികമാണിത്. ബൈഡൻ പറഞ്ഞു. വാക്സിനേഷൻ പ്രക്രിയ മുടക്കമില്ലാതെ നടക്കുന്പോഴും തങ്ങളുടെ പങ്ക് പൗരന്മാർ ചെയ്യണമെന്നും വൈറസിനെ പ്രതിരോധിക്കാന് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാർഗ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബൈഡന് അമേരിക്കക്കാരോട് അഭ്യർത്ഥിച്ചു. നമ്മുടെ ഭാഗം നന്നായി ചെയ്താൽ ജൂലൈ നാലിന് അമേരിക്കൻ സ്വാതന്ത്ര്യദിനം സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഭയമില്ലാതെ ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ് ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് യു.എസ്. 29,925,902 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ചത്.

You might also like

  • Straight Forward

Most Viewed