അമേരിക്കൻ സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ബൈഡൻ

വാഷിംഗ്ടൺ: അമേരിക്കയിലെ സേനയിൽ ട്രാൻസ്‌ജെൻഡറുകൾക്കുള്ള വിലക്ക് നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്‍. ട്രാൻസ്ജെന്‍ഡറുകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയെന്ന് അമേരിക്കൻ സിവിൽ ലിബേർട്ടീസ് യൂണിയൻ പ്രതികരിച്ചു.
വൈവിധ്യമാണ് അമേരിക്കയുടെ കരുത്ത്. ഏത് ലിംഗത്തിൽ പെട്ടവരാണ് എന്നത് സേനയിലെ സേവനത്തിന് തടസ്സമാകരുതെന്നാണ് പ്രസിഡന്‍റ് ബൈഡന്‍റെ നിലപാടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു. ഇന്നലെയാണ് വിലക്ക് പൻവലിച്ചുകൊണ്ടുള്ള ഉത്തരവിൽ ബൈഡൻ ഒപ്പ് വെച്ചത്. സേനയിൽ സേവനമനുഷ്ടിക്കാൻ സാധിക്കുന്നവർക്കെല്ലാം അഭിമാനത്തോടെ ചെയ്യാൻ കഴിയുന്പോഴാണ് അമേരിക്ക കൂടുതൽ സുരക്ഷിതമാകുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി.
ബറാക് ഒബാമ പ്രസിഡന്‍റായിരിക്കുന്പോൾ ട്രാൻസ്‌ജെൻഡറുകൾക്ക് സേനയിൽ പ്രവർത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാൽ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ഉത്തരവ് പിൻവലിക്കുകയും ട്രാൻസ്‌ജെന്‍ഡറുകളെ സേനയിൽ നിന്ന് വിലക്കുകയും ചെയ്തു.