ട്രംപിന്റെ യുദ്ധാധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി


ശാരിക I അന്താരാഷ്ട്രം

വാഷിംഗ്ടൺ: ഇറാന് മേൽ യുദ്ധം പ്രഖ്യാപിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് തള്ളി. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് നീക്കം പരാജയപ്പെട്ടത്. 47 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 53 പേർ എതിർത്തു വോട്ട് ചെയ്തു.

കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നീക്കം തുടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഡെമോക്രാറ്റുകൾ പ്രമേയം അവതരിപ്പിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർ റാൻഡ് പോൾ ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും പ്രമേയത്തെ എതിർത്തു. ഡെമോക്രാറ്റിക് പക്ഷത്ത് സെനറ്റർ ജോൺ ഫെറ്റർമാൻ ഒഴികെയുള്ളവർ പ്രമേയത്തെ പിന്തുണച്ചു.

ഫെബ്രുവരി 28-ലെ സൈനിക നടപടിക്ക് ശേഷം ട്രംപിന്റെ യുദ്ധാധികാരത്തെ ചോദ്യം ചെയ്ത് ഡെമോക്രാറ്റുകൾ സെനറ്റിൽ കൊണ്ടുവരുന്ന മൂന്നാമത്തെ പ്രമേയമാണിത്. ഇതിനുമുമ്പ് ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടന്നപ്പോഴും സമാനമായ നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ഭരണകൂട പ്രതിനിധികളെ പരസ്യമായി ചോദ്യം ചെയ്യുന്നതിനും ട്രംപിന്റെ അധികാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുമായി വരും ദിവസങ്ങളിലും ഇത്തരം പ്രമേയങ്ങൾ വോട്ടിനിടുമെന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കിയിട്ടുണ്ട്.

article-image

ddfsdsfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed