ഖമനയി മരിച്ചിട്ടില്ല, ഗുരുതരമായി പരിക്കേറ്റതാണ്! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോണൾഡ് ട്രംപ്
ഷീബ വിജയൻ
വാഷിംഗ്‌ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മുൻ നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മകൻ മുജ്തബ അധികാരമേറ്റത്.
ആറ് മാസമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അദ്ദേഹം മരിച്ചെന്ന ഊഹാപോഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ ട്രംപ് ഇത് തള്ളി. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് വിവരം. അതല്ലെങ്കിൽ ലോകത്തിന് മുന്നിൽ ഇറാൻ വലിയൊരു നാടകം കളിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
adsdsdsads

