ഖത്തർ ഇറാനേക്കാൾ അപകടകാരി: ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്
ഷീബ വിജയൻ
തെൽഅവീവ്: ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ ഖത്തറിനെ ഔദ്യോഗികമായി 'ശത്രുരാജ്യമായി' പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. അൽ ജസീറയിലൂടെ ഇസ്രായേലിനെതിരെ പ്രചാരണം നടത്തുന്നതും ഹമാസിന് ധനസഹായം നൽകുന്നതും ചൂണ്ടിക്കാട്ടിയാണ് ഖത്തർ ഇറാനേക്കാൾ അപകടകാരിയായ ശത്രുവാണെന്ന് അദ്ദേഹം ആരോപിച്ചത്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായുള്ള തെറ്റായ പ്രചാരണമാണിതെന്ന് വ്യക്തമാക്കി അമേരിക്കയിലെ ഖത്തർ എംബസി ആരോപണങ്ങൾ തള്ളി.
dsdsasas

