തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് എട്ടുപേർ മരിച്ചു


ഷീബ വിജയൻ


തൃശൂർ ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഏഴുപേർ തമിഴ്നാട് ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർഥികളും ഒരാൾ കാറിന്റെ ഡ്രൈവറുമാണ്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് വിവരം.

മരിച്ചവരിൽ സേലം സ്വദേശി വിശ്വ, ദിണ്ടിഗൽ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed