ഹെറോയിനും മെത്താംഫെറ്റാമൈനും വിഴുങ്ങി കടത്താൻ ശ്രമം; 6 പാകിസ്താൻ പൗരന്മാരുടെ ജീവപര്യന്തം ശിക്ഷ ബഹ്റൈൻ കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: വയറ്റിൽ കാപ്സ്യൂളുകൾ ഒളിപ്പിച്ച് ഹെറോയിനും മെത്താംഫെറ്റാമൈനും ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച കേസിലെ ആറ് പാകിസ്താൻ പൗരന്മാരുടെ ജീവപര്യന്തം തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. പ്രതികളിൽ അഞ്ച് പേർ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് അപ്പീൽ കോടതി മുൻ വിധി നിലനിർത്തിയത്. ആറാമത്തെ പ്രതിയുടെ അപ്പീൽ നേരത്തെ തള്ളിയിരുന്നു.
തടവുശിക്ഷയ്ക്ക് പുറമെ പ്രതികൾ ഓരോരുത്തരും 10,000 ബഹ്‌റൈനി ദീനാർ വീതം പിഴയടക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. പ്രതികൾക്ക് ഓരോ ട്രിപ്പിനും 40 ലക്ഷം മുതൽ 50 ലക്ഷം പാകിസ്താൻ രൂപ വരെ (BD 5,400 - BD 6,800) ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
മനാമയിലെ ഒരു ഫ്ലാറ്റിൽ നിന്നും കാറിൽ നിന്നുമായി ഹെറോയിൻ അടങ്ങിയ നിരവധി കാപ്സ്യൂളുകളും മെത്താംഫെറ്റാമൈനും പോലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് രാജ്യത്തെ യുവാക്കളുടെ ജീവിതം തകർക്കാൻ ശ്രമിച്ച പ്രതികളുടെ പ്രവൃത്തിയെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.
dfgdsg

