ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച സെപ്റ്റംബർ മാസത്തെ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. സെപ്റ്റംബർ 1 മുതൽ 3 വരെ ക്ലബ്ബ് ഇൻഡോർ കോർട്ടിൽ നടന്ന മൂന്ന് ദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ വാശിയേറിയ ഡബിൾസ് പോരാട്ടങ്ങളാണ് അരങ്ങേറിയത്.

നിരവധി അംഗങ്ങളും കായിക പ്രേമികളും പങ്കെടുത്ത ടൂർണമെന്റ് ആവേശകരമായ ഫൈനൽ പോരാട്ടങ്ങളോടെയും സമ്മാനദാന ചടങ്ങോടെയുമാണ് അവസാനിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടകരുടെയും നേതൃത്വത്തിൽ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

article-image

xdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed