സിത്രയിൽ ലക്ഷങ്ങളുടെ കോപ്പർ വയറുകളും ഉപകരണങ്ങളും കവർന്ന 8 ഏഷ്യൻ പൗരന്മാർ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: സിത്രയിലെ വാണിജ്യ കെട്ടിടത്തിൽ നിന്ന് 70,000 ബഹ്‌റൈനി ദീനാർ വിലമതിക്കുന്ന കോപ്പർ വയറുകളും ഇലക്ട്രിക്കൽ, എയർ കണ്ടീഷനിംഗ് നിയന്ത്രണ ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ എട്ട് ഏഷ്യൻ പൗരന്മാരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. 27 നും 41 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ.
രണ്ട് വ്യത്യസ്ത കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷ്ടിക്കപ്പെട്ട സാമഗ്രികൾ അധികൃതർ കണ്ടെടുത്തു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
asdasdf

