യു.എ.ഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായി ബഹ്‌റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
യു.എ.ഇ സന്ദർശനത്തിനെത്തിയ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ, യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ചർച്ചയിൽ ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തുകയും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. മേഖലയിലെ നിലവിലെ സ്ഥിതിഗതികളും സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും കൂടിക്കാഴ്ചയിൽ വിഷയമായി.
sfsf
dfvd

