ചിറയിൻകീഴ് കൈയാങ്കളിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ്


ഷീബ വിജയൻ

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ. കിഴുവില്ലം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് വിശദീകരിച്ചു.

ഇതിനുശേഷം വാട്സാപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദപ്രചരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി.

കോഴിക്കടയ്ക്ക് സമീപം സജാദിനെ കണ്ടു. നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പോസ്‌റ്റിട്ടതെന്ന് സജാദ് സമ്മതിച്ചു. സജാദാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം നടന്നതെല്ലാം ആസൂത്രിതമായിട്ടാണെന്നും പെൺകുട്ടിയെ കൊണ്ട് വായിപ്പിച്ചിട്ടില്ലെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed