മരണച്ചുഴിയിൽ ഒമ്പതു നാൾ: നേപ്പാളിലെ ഭീതിദമായ ത്രിശൂലി ടണലിൽ നിന്ന് രണ്ടുപേരെ ജീവനോടെ വീണ്ടെടുത്തു


ഷീബ വിജയൻ


നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹാജൻ എന്നീ തൊഴിലാളികളെ ഒമ്പതു ദിവസത്തെ അതിജീവനത്തിനു ശേഷം ജീവനോടെ രക്ഷപ്പെടുത്തി. വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയ ഇരുവരുടെയും രക്ഷാപ്രവർത്തനം തുരങ്കത്തിൽ കൂടുതൽ പേർ ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. തുരങ്കത്തിൽനിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയെന്നും മണ്ണും ചെളിയും മൂടിയ ടണലിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയ വിവരം നേപ്പാൾ ഊർജ്ജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ അറിയിച്ചതായും അധികൃതർ വ്യക്തമാക്കി.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി കാണാതായ 900 തൊഴിലാളികളിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിലയിരുത്തൽ. പ്രളയത്തിൽ നേപ്പാളിൽ 1259 പേർ മരണപ്പെടുകയും 5000-ത്തോളം പേരെ കാണാതാവുകയും ചെയ്തപ്പോൾ, ടിബറ്റിൽ 21 മരണവും 541 പേരെ കാണാതായതായും ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

cvxvcvcxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed