നേപ്പാളിൽ മിന്നൽ പ്രളയ ദുരന്തം: മരണസംഖ്യ 1259 ആയി, 5000 പേരെ കാണാനില്ല
ഷീബ വിജയൻ
നേപ്പാളിലുണ്ടായ മിന്നൽ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 1259 ആയി ഉയർന്നതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇനിയും 5000 പേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം അഞ്ച് വിദേശ പൗരന്മാർ കൂടി സുരക്ഷിതരാണെന്ന് വിവരം ലഭിച്ചെങ്കിലും 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ ആരെയും രക്ഷപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങൾ തിരച്ചിൽ തുടരുകയാണെന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ അറിയിച്ചു. അതേസമയം ദുരന്തമുണ്ടായ മേഖലകളിൽ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്.
asdasadsdas

