ഡിജിറ്റൽ ലോകത്തെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം: പ്രതിവർഷം രണ്ടു കോടി കുട്ടികൾ ഓൺലൈൻ ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നു എന്ന് യുനിസെഫ്
ഷീബ വിജയൻ
21 രാജ്യങ്ങളിലായി പ്രതിവർഷം രണ്ട് കോടിയോളം കുട്ടികൾ ഓൺലൈൻ ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നതായി യുനിസെഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ നടന്നിട്ടുള്ള ഈ അതിക്രമങ്ങളിൽ 60 ശതമാനവും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, സ്നാപ്ചാറ്റ്, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സംഭവിച്ചിട്ടുള്ളത്. ഇരയാകുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായും 40 ശതമാനത്തോളം പേർ അനുഭവങ്ങൾ പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമങ്ങൾ നടപ്പിലാക്കാനും എഐയുടെ ദുരുപയോഗം തടയാനും യുനിസെഫ് ആവശ്യപ്പെട്ടു.
asasasas

