വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയടക്കാൻ ആവശ്യപ്പെട്ട് ലിങ്കുകൾ അടങ്ങിയ വ്യാജ സന്ദേശങ്ങൾ അയക്കുന്നതിനെതിരെ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ട്രാഫിക് പിഴകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളായ മൈഗവ് (MyGov) ആപ്പ്, ദേശീയ ഇ-ഗവൺമെന്റ് പോർട്ടൽ (bahrain.bh) എന്നിവ വഴി മാത്രമേ അടയ്ക്കാൻ സാധിക്കുകയുള്ളൂവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
dsfsdf

