മതപ്രചാരണ ലൈസൻസ് വ്യവസ്ഥകൾ പുതുക്കി ബഹ്‌റൈൻ ജസ്റ്റിസ് മന്ത്രാലയം


പ്രദീപ് പുറവങ്കര

മതപ്രചാരണം, മാർഗ്ഗനിർദ്ദേശം തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ് നടപടിക്രമങ്ങൾ പുതുക്കിയതായി ബഹ്‌റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം അറിയിച്ചു. മതപരമായ പ്രവർത്തനങ്ങളുടെ നിയന്ത്രണ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2011-ലെ 56-ാം നമ്പർ പ്രമേയത്തെ ആസ്പദമാക്കിയാണ് മന്ത്രാലയത്തിന്റെ തീരുമാനം.

നീതിന്യായ ഇസ്ലാമിക കാര്യ മന്ത്രാലയ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദ പുറപ്പെടുവിച്ച 2026-ലെ 74-ാം നമ്പർ പ്രമേയപ്രകാരം, പ്രസംഗങ്ങൾ, പ്രബോധനം, മതപരമായ സന്ദേശങ്ങൾ നൽകൽ, കീർത്തനങ്ങൾ ആലപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും അനുബന്ധ പരിപാടികൾക്കും മുൻകൂട്ടിയുള്ള അംഗീകൃത ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed