മുഹറഖിൽ ജനവാസ മേഖലകൾ കയ്യടക്കി വാണിജ്യ വാഹനങ്ങൾ; പാർക്കിങ്ങ് പ്രതിസന്ധിയിൽ സ്ഥലവാസികൾ
പ്രദീപ് പുറവങ്കര
മുഹറഖ്: ജനവാസ മേഖലകളിൽ വൻതോതിൽ വാണിജ്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം കടുത്ത ദുരിതത്തിലായി മുഹറഖിലെ താമസക്കാർ. ലൊറികളും മിനിബസുകളും പിക്കപ്പുകളും ഉൾപ്പെടെ ഇരുപതോളം കമ്പനി വാഹനങ്ങൾ ഒരേസമയം തെരുവുകൾ കയ്യടക്കുന്നത് മൂലം പ്രദേശവാസികൾക്ക് പാർക്കിങ് ലഭിക്കാത്ത സ്ഥിതിയാണ്.
ഇടുങ്ങിയ തെരുവുകളിൽ വാഹനങ്ങൾ അനധികൃതമായി ഇടുന്നതുമൂലം ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾ തടസ്സപ്പെടുമെന്ന് മുഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽഅസീസ് അൽ നാർ മുന്നറിയിപ്പ് നൽകി. ബിൻ ഹിന്ദി, അൽ ഹല ക്ലബ്ബ്, അൽ ഹല ഹെൽത്ത് സെന്റർ പരിസരങ്ങളിലാണ് പ്രതിസന്ധി രൂക്ഷം.
കമ്പനി വാഹനങ്ങൾ സ്വന്തം സൈറ്റുകളിൽ പാർക്ക് ചെയ്യണമെന്നാണ് നിയമമെങ്കിലും, 3,000 കിലോയിൽ താഴെ ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് പലരും വാഹനം ഇടുന്നത്. കൂടാതെ, വൈകുന്നേരം 7 മണിക്ക് ശേഷമുള്ള സൗജന്യ പാർക്കിങ് സമയം മുതലെടുത്ത് രാത്രി മുഴുവൻ കമ്പനി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പ്രതിസന്ധി കൂട്ടുന്നു. സൗജന്യ പാർക്കിങ് സമയം രാത്രി 10 മണിയിലേക്ക് മാറ്റണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
xzcv

