769 കോടിയുടെ ആയുധ ഇടപാട് കുരുക്കായി: എസ്റ്റോണിയൻ പ്രതിരോധമന്ത്രി രാജിവെച്ചു
ഷീബ വിജയൻ
ഇന്ത്യൻ കമ്പനിയായ നെകോ ഡിഫൻസ് മ്യൂണിഷൻസുമായി ബന്ധമുള്ള 769 കോടി രൂപയുടെ (70 മില്യൺ യൂറോ) ആയുധ ഇടപാടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് എസ്റ്റോണിയൻ പ്രതിരോധമന്ത്രി ഹാനോ പെവ്‌കുർ രാജിവച്ചു. യുക്രെയ്‌നിന് പീരങ്കി ഷെല്ലുകൾ നൽകുന്നതിനായി എസ്റ്റോണിയൻ ഏജൻസി ഇറ്റാലിയൻ കമ്പനിയായ ഡാറ്റാസെലുമായി ഒപ്പിട്ട കരാറാണ് വിവാദത്തിലായത്. മുൻപരിചയമില്ലാത്ത കമ്പനിക്ക് മുൻകൂറായി തുക നൽകിയതിനെ തുടർന്ന് കരാർ റദ്ദാക്കുകയും നൽകിയ തുക തിരിച്ചുപിടിക്കാനായി എസ്റ്റോണിയ അന്താരാഷ്ട്ര ആർബിട്രേഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
fdddsdfsdsdsf

