ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപുള്ള ഘട്ടത്തെക്കാൾ ഉയർന്ന നിലയിലെത്തി. സിവിൽ ഏവിയേഷൻ അഫയേഴ്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ 7,12,357 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ജൂൺ മാസത്തെ അപേക്ഷിച്ച് (6,43,725) 10.7 ശതമാനം വർദ്ധനവാണിത്.

ഇറാൻ ആക്രമണങ്ങളെ തുടർന്നുണ്ടായ വ്യോമപാത അടച്ചിടലിന് ശേഷം ഏപ്രിൽ 8-നാണ് ബഹ്‌റൈൻ വീണ്ടും സർവീസുകൾ പുനരാരംഭിച്ചത്. ഏപ്രിലിൽ 76,400 ആയിരുന്ന യാത്രക്കാരുടെ എണ്ണം മേയിൽ 4,87,100 ആയും ജൂണിൽ 6,43,725 ആയും ഉയർന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 832.4 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്.

ജൂലൈയിൽ വിമാന സർവീസുകളുടെ എണ്ണത്തിലും (6,542) വ്യോമപാത ഉപയോഗിച്ചുള്ള വിമാനങ്ങളുടെ സഞ്ചാരത്തിലും വലിയ വർദ്ധനവുണ്ടായി. കൂടാതെ കാർഗോ വിഭാഗത്തിൽ ജൂലൈ മാസത്തിൽ മാത്രം 20,263 ടൺ ചരക്കുനീക്കവും രേഖപ്പെടുത്തി.

article-image

xcbvxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed