മുക്കാളിയിൽ ടിപ്പർ ലോറി ട്രാക്കിലേക്ക് മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു


ഷീബ വിജയൻ

മാഹിക്കും വടകരയ്ക്കുമിടയിലെ മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.ഇവിടെ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. പ്ലാറ്റ്ഫോമിലേക്ക് മണ്ണുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ അധികൃതർ കടത്തിവിടുകയും ചെയ്തു.

വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം

article-image

aaaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed