അഞ്ചാമത് മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിന് ഒരുങ്ങി ബഹ്‌റൈൻ; ടെൻഡറുകൾ ക്ഷണിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഈ വർഷാവസാനം നടക്കുന്ന അഞ്ചാമത് മുഹറഖ് നൈറ്റ്‌സ് സാംസ്കാരിക മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക) തുടക്കം കുറിച്ചു. ഡിസംബറിൽ നടക്കാനിരിക്കുന്ന മേളയ്ക്കായി ചരിത്രപ്രസിദ്ധമായ മുഹറഖ് നഗരവും കെട്ടിടങ്ങളും ഒരുക്കുന്നതിന് ബാക രണ്ട് ടെൻഡറുകൾ ക്ഷണിച്ചു.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള പേളിംഗ് പാതയിലാണ് 'സെലിബ്രേറ്റ് ബഹ്‌റൈൻ' ആഘോഷങ്ങളുടെ ഭാഗമായി വർഷം തോറും ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രദർശനങ്ങൾ, കലാപരിപാടികൾ, വിപണികൾ, സാംസ്കാരിക സംരംഭങ്ങൾ എന്നിവയിലൂടെ മുഹറഖിന്റെ ചരിത്ര പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.

പേളിംഗ് പാത്ത് വിസിറ്റേഴ്‌സ് സെന്റർ, ഫക്രോ ഹൗസ് പരിസരം എന്നിവയുടെ രൂപകൽപ്പനയ്ക്കായാണ് ആദ്യ ടെൻഡർ. നവംബറോടെ പണി പൂർത്തിയാക്കുന്ന രീതിയിൽ മുഹറഖിലെ അഞ്ച് ചരിത്ര സ്മാരകങ്ങളുടെ ഭാഗിക പുനരുദ്ധാരണത്തിനാണ് രണ്ടാമത്തെ ടെൻഡർ. രണ്ട് ടെൻഡറുകളും സെപ്റ്റംബർ 16-ന് അവസാനിക്കും.

കഴിഞ്ഞ തവണ 1,300-ലധികം സാംസ്കാരിക പരിപാടികളും സംഗീത സന്ധ്യകളുമാണ് 3.5 കിലോമീറ്റർ നീളമുള്ള പേളിംഗ് പാതയിൽ അരങ്ങേറിയത്. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമുള്ള മുഹറഖ് വികസന പദ്ധതികളുടെ ഭാഗമായാണ് ഇത്തവണത്തെ ഒരുക്കങ്ങൾ നടക്കുന്നത്. 2026 'ഈസ അൽ കബീർ' വർഷമായി ആചരിക്കുന്നതിന്റെ ഭാഗം കൂടിയാണിത്.

article-image

zdsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed