ഇന്റർനെറ്റിനെ ആടിയുലച്ച് ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണ ഭീഷണി: 'PHP2Shell' ഭീതിയിൽ ലോകരാജ്യങ്ങൾ


ശാരിക

ലോക സൈബർ സുരക്ഷാ ബോധവൽക്കരണ മാസം നടന്നു കൊണ്ടിരിക്കെത്തന്നെ, സൈബർ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു കൂട്ടം സുരക്ഷാ വീഴ്ചകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സർക്കാറുകളുടെ വെബ്‌സൈറ്റുകൾ ഡൗൺ ആകാനും വിവരങ്ങൾ ചോരാനും പ്രധാന ആപ്ലിക്കേഷനുകൾ ആക്രമിക്കപ്പെടാനും ഈ സുരക്ഷാ വീഴ്ചകൾ കാരണമായിട്ടുണ്ട്. ദശലക്ഷക്കണക്കിന് വെബ്‌സൈറ്റുകളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പി.എച്ച്.പി പ്രോഗ്രാമിങ് ലാംഗ്വേജിൽ "PHP2Shell" എന്ന് വിളിക്കപ്പെടുന്ന രണ്ട് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.

W3Techന്‍റെ കണക്കുപ്രകാരം ഇന്റർനെറ്റിലെ 70 ശതമാനത്തോളം വെബ്‌സൈറ്റുകളും പി.എച്ച്.പി ആണ് ഉപയോഗിക്കുന്നത്. സുരക്ഷാ വീഴ്ചയുടെ തീവ്രത 10ൽ 9.2 ആയിട്ടാണ് പി.എച്ച്.പി ഫൗണ്ടേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രഫഷണൽ ഹാക്കർമാർക്ക് യാതൊരുവിധ ലോഗിൻ വിവരങ്ങളും ഇല്ലാതെ തന്നെ വെബ് സെർവറുകളുടെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കാൻ ഈ വീഴ്ച വഴിയൊരുക്കും. OpenAIയുടെ GPT-5.6 Sol എന്ന AI മോഡലാണ് കഴിഞ്ഞ 10 വർഷമായി ശ്രദ്ധയിൽപ്പെടാതെ കിടന്ന ഈ വീഴ്ച കണ്ടെത്തിയത്. അടിയന്തരമായി സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ, അല്ലെങ്കിൽ താൽക്കാലികമായി ഓഫ് ലൈനാക്കാനോ യു.എസ് ഏജൻസികളായ എൻ.എസ്.എയും എഫ്.ബി.ഐയും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനെത്തുടർന്ന് ഫിൻലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി സർക്കാർ വെബ്‌സൈറ്റുകൾ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി സേവനം നിർത്തി വെച്ചു. ഇതിനുപുറമേ, ഇന്ത്യയിലെ പ്രമുഖ സർട്ടിഫിക്കറ്റ് അതോറിറ്റിയായ ഇ മുദ്ര, വെബ്‌സൈറ്റുകൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകാൻ ദുർബലമായ സെക്യൂരിറ്റി കീകൾ ഉപയോഗിച്ചതായി കണ്ടെത്തി. സാധാരണയായി 384 ബിറ്റുകളുള്ള സങ്കീർണ്ണമായ കോഡുകൾക്ക് പകരം ലളിതമായ സിംഗിൾ ബൈറ്റ് സംഖ്യകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. സുരക്ഷാ ഗവേഷകൻ ഇത് തെളിയിച്ചതിനെത്തുടർന്ന് Apple, Google, Mozilla തുടങ്ങിയ വമ്പന്മാർ ബ്രൗസറുകളിൽ ഈ സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് ചെയ്തു.

NodeJS നാല് ഉയർന്ന സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വിവിധ AI മോഡുകളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ സോഴ്‌സ് ടൂളായ LiteLLM-ൽ അജ്ഞാതരായ ഹാക്കർമാർ വ്യാജ/വിനാശകരമായ കോഡുകൾ കുത്തിവെച്ചതും ഡെവലപ്പർമാർ ഉപയോഗിക്കുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോമായ Railway-ൽ ഉപയോക്താക്കളുടെ 'എൻവയോൺമെന്റ് വേരിയബിളുകളിൽ' സംശയാസ്പദമായ കടന്നുകയറ്റം കണ്ടെത്തിയതും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, ചൈനീസ് ഹാക്കിങ് ഗ്രൂപ്പായ Storm-0940, ARTEX എന്ന എ.ഐ അധിഷ്ഠിത പെന്നിട്രേഷൻ ടൂൾ ഉപയോഗിച്ച് നൂറുകണക്കിന് പ്രമുഖ കമ്പനികളുടെ ക്ലൗഡ് നെറ്റ്‌വർക്കുകളിലേക്ക് കടന്നുകയറിയതായി Microsoft മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

article-image

sdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed