യു.എസും ഇസ്രായേലും വീണ്ടും ആക്രമിച്ചാൽ ഗൾഫിലെ യു.എസ് ഊർജ്ജ നിലയങ്ങളും എ.ഐ കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്


ശാരിക

തെഹ്റാൻ: അമേരിക്കയും ഇസ്രായേലും വീണ്ടും സൈനിക നടപടികൾക്ക് മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യു.എസ് താൽപ്പര്യമുള്ള ഊർജ്ജ നിലയങ്ങളും ഡാറ്റാ സെന്ററുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമിക്കുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ്. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായിയാണ് നയപരമായ എല്ലാ മര്യാദകളും മാറ്റിവെച്ചുകൊണ്ടുള്ള കടുത്ത പ്രതിരോധ നിലപാട് വ്യക്തമാക്കിയത്. പശ്ചിേഷ്യയിൽ അമേരിക്കൻ നിക്ഷേപമുള്ള ഡാറ്റാ സെന്ററുകൾക്കും എ.ഐ കേന്ദ്രങ്ങൾക്കുമായി രണ്ട് ട്രില്യൺ ഡോളറിലധികം നിക്ഷേപമുണ്ടെന്നും, സംഘർഷം വ്യാപിച്ചാൽ ഈ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കുമെന്നും അദ്ദേഹം പ്രസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മധ്യസ്ഥർ വഴി മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയോ ചർച്ചകൾ നടത്തുകയോ ഇല്ലെന്നും അദ്ദേഹം ആവർത്തിച്ചു. യുദ്ധം തുടർന്നാൽ ആഗോള ഊർജവിപണി സാധാരണ നിലയിലാകാൻ വർഷങ്ങൾ വേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ മുൻകാല പ്രസിഡന്റുമാർ ചെയ്യാൻ മടിച്ച കർശന നടപടികളാണ് താൻ സ്വീകരിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ആവശ്യമെങ്കിൽ ഇറാനുമേൽ വീണ്ടും ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചത് ആഗോള എണ്ണവിപണിയെയും സാമ്പത്തിക രംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed