ചൊവ്വയുടെ രഹസ്യങ്ങൾ തേടി ജപ്പാൻ; 'ഫോബോസി'ൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ 'എംഎംഎക്സ്' കുതിച്ചുയർന്നു


ഷീബ വിജയൻ
ചുവന്നഗ്രഹത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നതിനായി പിടികിടാത്ത രഹസ്യങ്ങൾ തേടി ജപ്പാന്റെ മാർഷൻ മൂൺസ് എക്സ്പ്ലോറേഷൻ (എംഎംഎക്സ്) പേടകം ഭൂമിയിൽനിന്നു കുതിച്ചുയർന്നു. ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ 'ജാക്സ'യാണു ദൗത്യത്തിനു പിന്നിൽ. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽനിന്നു സാമ്പിളുകൾ ശേഖരിക്കുകയാണു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇന്നലെ പുലർച്ചെ തനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണു എച്ച്-3 വിക്ഷേപണ വാഹനം പേടകവുമായി കുതിച്ചുയർന്നത്.

ചൊവ്വയുടെ ഉപഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് ആദ്യമായി സാമ്പിളുകൾ എത്തിക്കുന്ന വലിയ ദൗത്യത്തിനാണു ശാസ്ത്രലോകം തുടക്കമിട്ടിരിക്കുന്നത്. അഞ്ചുവർഷത്തോളം നീണ്ടുനിൽക്കുന്ന ദൗത്യം ജാക്സയുടെ ആദ്യ ചൊവ്വ റൗണ്ട് ട്രിപ്പ് കൂടിയാണ്. ശേഖരിക്കുന്ന സാമ്പിളുകൾ 2031-ൽ ഭൂമിയിൽ തിരിച്ചെത്തിക്കാൻ കഴിയുമെന്നുമാണു ഗവേഷകരുടെ പ്രതീക്ഷ. ഏകദേശം 4,500 കിലോഗ്രാം ഭാരമുള്ള പേടകം 2027 ഓഗസ്റ്റിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാനാണു പദ്ധതി. എന്നാൽ, പേടകത്തെ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കില്ല. പകരം ഫോബോസ്, ഡീമോസ് എന്നീ രണ്ട് ഉപഗ്രഹങ്ങളെയും, പ്രത്യേകിച്ച് ഫോബോസിനെ കേന്ദ്രീകരിച്ചായിരിക്കും പഠിക്കുക. ജർമനിയും ഫ്രാൻസും ചേർന്നു വികസിപ്പിച്ച റോവറിനെ ഉപഗ്രഹത്തിൽ ഇറക്കി, ഉപരിതലത്തിന് രണ്ട് സെന്റിമീറ്റർ താഴെനിന്നു പത്തുഗ്രാം റീഗോലിത് വസ്തുക്കൾ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്.

article-image

erwerer

You might also like

  • Lulu Exchange
  • Straight Forward

Most Viewed