ആഫ്രിക്കയെ വിറപ്പിച്ച് എബോള: ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വ്യാപനം; നാല് രാജ്യങ്ങളിലേക്ക് കൂടി രോഗം പടർന്നു


ഷീബ വിജയൻ

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ആരംഭിച്ച അതിമാരകമായ എബോള വൈറസ് ബാധ മറ്റ് നാല് രാജ്യങ്ങളിലേക്ക് കൂടി പടർന്നുപിടിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മുൻ രോഗബാധകളേക്കാൾ വേഗത്തിൽ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ ആഫ്രിക്കൻ മേഖലകളിലേക്ക് പടർന്ന ഇത് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ എബോള വ്യാപനമാണ്. പ്രതിരോധ വാക്സിനോ നിർദിഷ്ട മരുന്നുകളോ ഇല്ലാത്ത അപൂർവമായ 'ബുണ്ടിബുഗ്യോ' വൈറസാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മെയ് പകുതിയോടെ കിഴക്കൻ കോംഗോയിൽ രോഗം കണ്ടെത്തിയ ശേഷം ബാധിച്ച 9,500 പേരിൽ 4,600-ലധികം ആളുകൾ മരിച്ചു. അതിർത്തികളിൽ കൃത്യമായ പരിശോധന ഇല്ലാത്തതാണ് അയൽരാജ്യങ്ങളിലേക്ക് വൈറസ് എത്താൻ ഇടയാക്കിയത്.

നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ ഉഗാണ്ടയിൽ നിന്നെത്തിയ യുവതിക്ക് രോഗം സ്ഥിരീകരിക്കുകയും ഇവരുമായി സമ്പർക്കമുള്ള 44 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. കെനിയയിൽ കോംഗോയിൽ നിന്നെത്തിയ യുവാവ് മരിക്കുകയും, അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചതോടെ ആകെ കേസുകൾ ഒമ്പതാകുകയും 134 പേർ ക്വാറന്റൈനിലാവുകയും ചെയ്തു. ഉഗാണ്ടയിൽ കോംഗോ സ്വദേശികളിലൂടെ 20 കേസുകൾ ഉണ്ടായെങ്കിലും രണ്ടുപേർ മരിക്കുകയും 18 പേർ രോഗമുക്തി നേടുകയും ചെയ്തതോടെ ഓഗസ്റ്റ് 27-ന് ഉഗാണ്ടയെ എബോള മുക്തമായി പ്രഖ്യാപിച്ചു. ആഫ്രിക്കയ്ക്ക് പുറത്ത് ഫ്രാൻസിൽ കോംഗോയിൽ നിന്ന് മടങ്ങിയെത്തിയ ഒരു ഡോക്ടർക്ക് രോഗബാധയുണ്ടായെങ്കിലും അദ്ദേഹം ജൂലൈയിൽ പൂർണ സൗഖ്യം നേടി ആശുപത്രി വിട്ടിരുന്നു.

article-image

fgfgfgdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed