സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് 1,06,840 രൂപ
ഷീബ വിജയൻ
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. പവന് 1,400 രൂപ വർദ്ധിച്ചതോടെ സ്വർണ്ണവില 1,06,840 രൂപയിലെത്തി. ഗ്രാമിന് 175 രൂപ വർദ്ധിച്ച് 13,355 രൂപയായി. ജനുവരി 14-ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന റെക്കോർഡാണ് ഇന്ന് തിരുത്തിക്കുറിക്കപ്പെട്ടത്.
പുതുവർഷാരംഭം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമാകുന്നത്. ജനുവരി അഞ്ചിന് വില ഒരു ലക്ഷം പിന്നിട്ടിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും നികുതി സംബന്ധിച്ച ആശങ്കകളും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10,975 രൂപയാണ് ഇന്നത്തെ നിരക്ക്.
aedfadfsc

