സമാധാന കൗൺസിലിൽ ഫലസ്തീന് ഗുണകരമല്ലെങ്കിൽ പിന്മാറുമെന്ന് ഇന്തോനേഷ്യ


ഷീബ വിജയൻ I അന്താരാഷ്ട്രം

ജക്കാർത്ത: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'പീസ് കൗൺസിലിൽ' (Peace Council) നിന്ന് ഫലസ്തീൻ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ഇന്തോനേഷ്യ പിന്മാറുമെന്ന് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ വ്യക്തമാക്കി. രാജ്യത്തെ വിവിധ ഇസ്‌ലാമിക് സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ, ഈ സമാധാന കൗൺസിലിൽ പങ്കുചേർന്നതും ഗാസയിലെ സുരക്ഷാ സേനയിലേക്ക് സൈന്യത്തെ അയക്കാൻ തീരുമാനിച്ചതും രാജ്യത്തിനകത്ത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ ഇന്തോനേഷ്യ സ്വീകരിച്ചുവരുന്ന ശക്തമായ നിലപാടിന് ഇത് വിരുദ്ധമാണെന്ന് പ്രാദേശിക സംഘടനകളും വിദഗ്ധരും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് പ്രബോവോ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഫലസ്തീന്റെയും ഇന്തോനേഷ്യയുടെയും ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ് കൗൺസിലിന്റെ നീക്കമെന്ന് തോന്നിയാൽ നിമിഷം നേരം കൊണ്ട് അംഗത്വം ഉപേക്ഷിക്കുമെന്ന് ഇസ്‌ലാമിക് ബ്രദർഹുഡ് ഫ്രണ്ട് നേതാവ് ഹനീഫ് അൽ-അത്താസ് പറഞ്ഞു.

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് മുൻനിർത്തി കൗൺസിലിൽ നിന്ന് പിന്മാറാൻ ഇന്തോനേഷ്യൻ ഉലമ കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മേഖലയിലെ യുദ്ധം കാരണം സമാധാന കൗൺസിലിലെ ചർച്ചകളെല്ലാം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.

article-image

gfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed