എപ്സ്റ്റീൻ ഫയലുകൾ: കൂടുതൽ രേഖകൾ പുറത്തുവിടാൻ യുഎസ് നീതിന്യായ വകുപ്പ്; ട്രംപിനെതിരെയുള്ള ആരോപണങ്ങളും
ഷീബ വിജയൻ
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട 50,000-ലേറെ പുതിയ രേഖകൾ കൂടി പുറത്തുവിടാനൊരുങ്ങി യുഎസ് നീതിന്യായ വകുപ്പ്. നേരത്തെ വെളിപ്പെടുത്താതിരുന്ന സുപ്രധാന ഫയലുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങൾ സംബന്ധിച്ച രേഖകൾ പുറത്തുവരുന്നത് ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.
നേരത്തെ പുറത്തുവിട്ട രേഖകളിൽ നിന്ന് 47,635 ഫയലുകൾ നീതിന്യായ വകുപ്പ് പിൻവലിച്ചിരുന്നു. സുതാര്യത ഉറപ്പാക്കാനെന്ന പേരിൽ പുതിയ നിയമപ്രകാരം ഇവയും ഇപ്പോൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. എപ്സ്റ്റീൻ കേസിലെ തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചെന്ന ആരോപണത്തെത്തുടർന്ന് അറ്റോർണി ജനറൽ പാം ബോണ്ടിയെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി വിസ്താരത്തിനായി വിളിപ്പിച്ചിട്ടുണ്ട്. 30 ലക്ഷം പേജുകൾ, ലക്ഷക്കണക്കിന് ചിത്രങ്ങൾ, വിഡിയോകൾ എന്നിവ ഇതിനകം പുറത്തുവന്ന ഫയലുകളിൽ ഉൾപ്പെടുന്നു. ട്രംപിന് പുറമെ ബിൽ ക്ലിന്റൺ, ബിൽ ഗേറ്റ്സ് തുടങ്ങിയ പ്രമുഖർക്ക് എപ്സ്റ്റീനുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
efdedserwsd


