പുതുതലമുറ നാടുവിടരുത്, കേരളം വൃദ്ധസദനമാകരുത്; കലോത്സവ വേദിയിൽ സതീശന്റെ ആഹ്വാനം


ഷീബ വിജയൻ

തൃശൂർ: കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ശേഷിയുള്ള പ്രതിഭാസമ്പന്നരായ പുതുതലമുറ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ കൂട്ടത്തോടെ കാനഡയിലേക്കും ബ്രിട്ടനിലേക്കും മറ്റും കുടിയേറുന്നത് തുടർന്നാൽ വൈകാതെ കേരളം ഒരു വൃദ്ധസദനമായി മാറുമോ എന്ന ആശങ്കയുണ്ട്. ഈ പ്രവണതയ്ക്ക് നാമെല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. കലോത്സവ ചട്ടങ്ങളിൽ ഇളവ് വരുത്തി സിയ ഫാത്തിമ എന്ന കുട്ടിക്ക് വീട്ടിനുള്ളിൽ മത്സരവേദി ഒരുക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ആർ. ബിന്ദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

article-image

dsfdefrsdesfdew

You might also like

  • Lulu Exchange
  • Straight Forward

Most Viewed