ശബരി വിമാനത്താവളം അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി
ഷീബ വിജയൻ
കോട്ടയം: നിർദ്ദിഷ്ട ശബരി വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിൽ സർക്കാരിന് കനത്ത തിരിച്ചടി. 2263 ഏക്കർ വരുന്ന എസ്റ്റേറ്റ് ഭൂമിയിൽ സർക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി വിധിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം ബിിലീവേഴ്‌സ് സഭയുടെ അയിന ചാരിറ്റബിൾ ട്രസ്റ്റിനാണെന്ന് കോടതി വ്യക്തമാക്കി.
ഭൂമി സർക്കാരിന്റേതാണെന്ന വാദവുമായി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 2018-ൽ രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും സിവിൽ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് പാലാ കോടതിയിൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഈ ഉത്തരവോടെ വിമാനത്താവള പദ്ധതിയുടെ ഭാവി വലിയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
dfsfddfsdfs

