ട്രംപിന്റെ പ്രസ്താവന തിരുത്തി സ്റ്റേറ്റ് സെക്രട്ടറി; വെനസ്വേലയുടെ ഭരണം അമേരിക്ക ഏറ്റെടുക്കില്ല
ഷീബ വിജയൻ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതിന് പിന്നാലെ രാജ്യം അമേരിക്ക ഭരിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്തെത്തി. വെനസ്വേലയുടെ ഭരണം അമേരിക്ക ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനായി വെനസ്വേലയുടെ എണ്ണവിൽപനയിൽ സമ്മർദ്ദം ചെലുത്തുകയാണ് യുഎസ് ലക്ഷ്യം. അധിനിവേശത്തിന് ശേഷം വെനസ്വേലയിൽ ദീർഘകാല ഇടപെടലിന് അമേരിക്ക മുതിരുമോ എന്ന ലോകരാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാനാണ് റൂബിയോയുടെ ഈ വിശദീകരണം. ശരിയായ ഭരണ കൈമാറ്റം നടക്കുന്നത് വരെ യുഎസ് ഭരണം തുടരുമെന്നായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
asadsadsdsa

