നൈജീരിയയിൽ കൊക്കൈൻ വേട്ട; ഇന്ത്യൻ നാവികർ കുടുങ്ങി
ഷീബ വിജയൻ
നൈജീരിയയിലെ ലാഗോസ് തുറമുഖത്ത് വൻതോതിൽ മയക്കുമരുന്ന് കടത്തിയെന്ന ആരോപണത്തിൽ 22 ഇന്ത്യൻ നാവികരടങ്ങിയ 'എംവി അരുണ ഹുല്യ' എന്ന ചരക്ക് കപ്പൽ നൈജീരിയൻ അധികൃതർ കസ്റ്റഡിയിലെടുത്തു. കപ്പലിൽ നിന്ന് 31.5 കിലോഗ്രാം കൊക്കൈൻ കണ്ടെടുത്തതായി നൈജീരിയയിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറിയിച്ചു. നേരത്തെ സമാനമായ കേസിൽ പിടിയിലായ ഫിലിപ്പീൻ നാവികരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടന്നത്. ലാഗോസ് തീരം കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ അമേരിക്കൻ-ബ്രിട്ടീഷ് ഏജൻസികളുമായി സഹകരിച്ച് നൈജീരിയ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. കസ്റ്റഡിയിലുള്ള ഇന്ത്യൻ നാവികരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
qdfdsads

