ഡി.എം.കെ അഴിമതിയുടെ പ്രതീകം; മകനെ മുഖ്യമന്ത്രിയാക്കാനുള്ള സ്റ്റാലിന്റെ സ്വപ്നം നടക്കില്ലെന്ന് അമിത് ഷാ
ഷീബ വിജയൻ
തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാർ അഴിമതിയുടെ പ്രതീകമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മകൻ ഉദയനിധിയെ മുഖ്യമന്ത്രിയാക്കാൻ കാണുന്ന സ്വപ്നം നടക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡി.എം.കെ ഭരണത്തിൽ എല്ലാ പദ്ധതികൾക്കും 20 ശതമാനം കമ്മീഷൻ ഉണ്ടെന്നും സംസ്ഥാനം കടക്കെണിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു വിശ്വാസങ്ങളെ ഡി.എം.കെ നിരന്തരം അവഹേളിക്കുകയാണെന്നും സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തിയവർക്ക് തമിഴ് ജനത വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു. 2026-ൽ തമിഴ്‌നാട്ടിൽ എൻ.ഡി.എ അധികാരം പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
asdasdasas

