യമനിൽ വിഘടനവാദ നീക്കം; സൈന്യത്തെ പിൻവലിക്കാൻ എസ്.ടി.സിക്ക് സൗദിയുടെ കർശന നിർദേശം
ഷീബ വിജയൻ
ജിദ്ദ: യമനിൽ സമാധാന ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിച്ച് സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്.ടി.സി) നടത്തിയ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾക്കെതിരെ സൗദി അറേബ്യ രംഗത്ത്. ഹളറമൗത്ത്, അൽമഹ്‌റ മേഖലകളിൽ നിന്ന് സൈന്യത്തെ അടിയന്തരമായി പിൻവലിക്കാൻ സൗദി വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
പ്രസിഡൻഷ്യൽ കൗൺസിലിന്റെയോ അറബ് സഖ്യസേനയുടെയോ അനുമതിയില്ലാതെയാണ് ഈ നീക്കം നടന്നത്. പിടിച്ചെടുത്ത ക്യാമ്പുകൾ പ്രാദേശിക ഭരണകൂടത്തിന് കൈമാറാനും സൈന്യത്തെ പഴയ സ്ഥാനങ്ങളിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഘടനവാദ നീക്കങ്ങളിൽ നിന്ന് മാറി യമന്റെ സുരക്ഷയ്ക്കായി എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സൗദി ഓർമിപ്പിച്ചു.
dsaasdsadds
