തകർന്നടിഞ്ഞ അൽ ശിഫയിൽ ഉയിർത്തെഴുന്നേൽപ്പ്; 170 ഡോക്ടർമാരുടെ ബിരുദദാന ചടങ്ങ്


ഷീബ വിജയൻ

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ അൽ ശിഫ ആശുപത്രി അങ്കണത്തിൽ 170 ഡോക്ടർമാരുടെ ബിരുദദാന ചടങ്ങ് നടന്നു. യുദ്ധവും വംശഹത്യയും തകർത്ത അടിസ്ഥാന സൗകര്യങ്ങൾക്കിടയിലും ഗസ്സയുടെ കരുത്തുറ്റ തിരിച്ചുവരവിന്റെ പ്രതീകമായി ഈ ചടങ്ങ് മാറി. സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റ് നേടിയ വനിതകളുൾപ്പെടെയുള്ള ഡോക്ടർമാരാണ് ചടങ്ങിൽ പങ്കെടുത്തത്.

രക്തസാക്ഷികളായ സഹപ്രവർത്തകരെ സ്മരിച്ചുകൊണ്ട്, തകർന്ന കെട്ടിടത്തിന് മുന്നിൽ ഷീറ്റുകൾ വിരിച്ചാണ് ചടങ്ങ് നടത്തിയത്. 400-ഓളം പേർ കൊല്ലപ്പെടുകയും നിരവധി കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുകയും ചെയ്ത അൽ ശിഫയിൽ നടന്ന ഈ പരിപാടി അന്താരാഷ്ട്ര ശ്രദ്ധ നേടി. ഗസ്സയിലെ മിക്ക ആശുപത്രികളും തകർക്കപ്പെട്ട സാഹചര്യത്തിലും ആരോഗ്യ സേവന രംഗത്ത് പോരാട്ടം തുടരുമെന്ന് ഇവർ പ്രഖ്യാപിച്ചു.

article-image

sddsfdsa

You might also like

  • Straight Forward

Most Viewed