സെൻഗാറിന് ജാമ്യം: ഡൽഹി ഹൈക്കോടതിക്ക് മുന്നിൽ ഇരയുടെ കുടുംബത്തിന്റെ പ്രതിഷേധം
ഷീബ വിജയൻ
ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന് ജാമ്യം അനുവദിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിക്ക് പുറത്ത് വൻ പ്രതിഷേധം. അതിജീവിതയുടെ അമ്മയും വനിതാ ആക്ടിവിസ്റ്റുകളും പൗരാവകാശ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. കോടതി വിധി തങ്ങളുടെ കുടുംബത്തോടുള്ള അനീതിയാണെന്നും വിധി കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും അതിജീവിത പ്രതികരിച്ചു.
2019-ൽ വിചാരണ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് ഹൈക്കോടതി സെൻഗാറിന് സോപാധിക ജാമ്യം അനുവദിച്ചത്. പ്രതി ഇതിനോടകം നിശ്ചിത കാലയളവിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ കുടുംബം വ്യക്തമാക്കി.
xzsassasa
