ജിമ്മുകളുടെയും സ്പാകളുടെയും പ്രവർത്തനം നക്ഷത്ര ഹോട്ടലുകളിൽ മാത്രമാക്കാൻ ആവശ്യപ്പെട്ട് ബഹ്റൈൻ എംപിമാർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കാപിറ്റൽ ഗവർണറേറ്റിലെ ജിംനേഷ്യം, ഹെൽത്ത് ക്ലബ്ബുകൾ, സ്പാകൾ എന്നിവയുടെ പ്രവർത്തനം നാല്, അഞ്ച് നക്ഷത്ര ഹോട്ടലുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്താൻ നീക്കം. ഇത് സംബന്ധിച്ച നിർദ്ദേശം ബഹ്‌റൈൻ പാർലമെൻ്റ് എംപിമാർ ഏകകണ്ഠമായി അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു.

അനിയന്ത്രിതമായ തിരക്ക്, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ, നഗരത്തിൻ്റെ ടൂറിസത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് എംപിമാർ കടുത്ത നിയന്ത്രണം ആവശ്യപ്പെട്ടിരിക്കുന്നത്. നിർദേശം നടപ്പിലാവുകയാണെങ്കിൽ തലസ്ഥാനത്തെ പ്രധാന ഭാഗങ്ങളായ ഹൂറ, ഗുദൈബിയ, സീഫ്, ഡിപ്ലോമാറ്റിക് ഏരിയ, ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

പൊതുസേവന, പരിസ്ഥിതികാര്യ കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് ജനഹിയുടെ നേതൃത്വത്തിൽ സ്പീക്കർ അഹമ്മദ് അൽ മുസല്ലം ഉൾപ്പെടെയുള്ള അഞ്ച് എംപിമാരാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്.

article-image

jghjhgj

You might also like

  • Straight Forward

Most Viewed