അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: 200 പേർ മരിച്ചു


ഷീബ വിജയൻ
കാബൂൾ I അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂചലനത്തിൽ ഇരുന്നൂറ് പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെ പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. അര്‍ദ്ധ രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. അതേസമയം 500ലധികം മരണം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആയിരത്തിലധികം പേര്‍ക്ക് പരിക്കെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍. അതേസമയം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ' കിഴക്കൻ പ്രവിശ്യകളിൽ ചിലതിൽ ജീവഹാനിയും സ്വത്തുനാശവും ഉണ്ടാക്കിയതായി'- താലിബാൻ സർക്കാർ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

article-image

SDDSFDDFSA

You might also like

Most Viewed