ഖാലിദ സിയ അതിഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ; സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു -മോദി
ഷീബ വിജയ൯
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അതിഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നവംബർ 23നാണ് അവരെ ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയമിഡിപ്പിലെ താളപ്പിഴയെ തുടർന്ന് കാർഡിയാക് ഐ.സി.യുവിലേക്കും ഇപ്പോൾ വെന്റിലേറ്ററിലേക്കും മാറ്റി. അണുബാധ ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഖാലിദ സിയയുടെ ആരോഗ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് മോദി എക്സിൽ കുറിച്ചു. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു ബീഗം ഖാലിദ സിയ. 1991-ൽ അധികാരത്തിലെത്തിയപ്പോൾ ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി.
asddasadsdsasd
