ആദ്യമായി 90 കടന്ന് രൂപ, സർവകാല റെക്കോർഡ് താഴ്ചയിൽ; ഓഹരി വിപണിയും നഷ്ടത്തിൽ
ഷീബ വിജയ൯
ന്യൂഡൽഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിൻ്റെ തുടക്കത്തിൽ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90.02 രൂപ എന്ന സർവകാല റെക്കോർഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപത്തിൻ്റെ പുറത്തേക്കുള്ള ഒഴുക്കും ബാങ്കുകൾ ഡോളർ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. അതേസമയം, ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ടു. വ്യാപാരത്തിൻ്റെ തുടക്കത്തിൽ സെൻസെക്സ് 300-ലധികം പോയിൻ്റിൻ്റെ നഷ്ടമാണ് നേരിട്ടത്.
dhfdhgdf
