രാഹുലിനെ പേടി, കേസുമായി മുന്നോട്ടുപോകാന്‍ ഭയം; രണ്ടാം കേസിൽ അതിജീവിത മൊഴി നൽകി


ഷീബ വിജയ൯
തിരുവനന്തപുരം: രാഹുലിനെതിരായ രണ്ടാം പീഡനക്കേസിൽ അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചു. ക്രൂര ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങളാണ് അതിജീവിത മൊഴിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 'ഐ വാണ്ട് ടു റേപ്പ് യു' എന്ന് രാഹുൽ പറഞ്ഞുകൊണ്ടിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ടുപോവുകയും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി.

ശരീരമാകെ മുറിവേൽപ്പിച്ചുകൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു. 'നമുക്ക് ഒരു കുഞ്ഞു വേണം' എന്ന ആവശ്യം രാഹുൽ ഉന്നയിച്ചു എന്നും അതിജീവിത പറയുന്നു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ലെന്ന് രാഹുൽ അറിയിച്ചു. പിന്നീട് വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടു എന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നുണ്ട്.

രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ടുപോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ കേരളത്തിന് പുറത്ത് നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വെച്ച കവറിൽ മൊഴി സമർപ്പിച്ചു.

article-image

cfvdffdsfds

You might also like

  • Straight Forward

Most Viewed