ഇസ്രായേലിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കാതെ ഗിന്നസ് വേൾഡ് റെക്കോഡ്സ്


ഷീബ വിജയ൯

തെൽഅവിവ്: ഇസ്രായേലിന്‍റെ ഗിന്നസ് വേൾഡ് റെക്കോഡ് അപേക്ഷ അധികൃതർ നിരസിച്ചതായി വാർത്താ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രാജ്യവുമായുള്ള എല്ലാ തരത്തിലുമുള്ള ഇടപാടുകളും നിർത്തിവെച്ച് ഒറ്റപ്പെടുത്താനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. അവയവദാന രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇസ്രയേൽ സംഘടന നൽകിയ ഗിന്നസ് വേൾഡ് റെക്കോഡ് അപേക്ഷയാണ് അധികൃതർ നിരസിച്ചത്. ഗസ്സ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇസ്രായേലിനെതിരെ നടക്കുന്ന ബഹിഷ്കരണ നടപടികളുടെ പ്രതിഫലനമാണ് നടപടിയെ വിലയിരുത്തുന്നത്. ഇസ്രായേലിനെതിരായ അന്താരാഷ്ട്ര നടപടികളിൽ ഏറ്റവും പുതിയതാണ് ഗിന്നസ് ബോയ്കോട്ട്.

article-image

DEQWEWQAR

You might also like

  • Lulu Exchange
  • Straight Forward

Most Viewed