അൽ മുജമ്മഉൽ ഇസ്‌ലാമിയ്യയുടെ പ്രവർത്തനങ്ങൾക്കായി ബഹ്റൈൻ കമ്മിറ്റി രൂപീകരിച്ചു


പ്രദീപ് പുറവങ്കര / മനാമ

കാസർകോട് തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മുജമ്മഉൽ ഇസ്‌ലാമിയ്യയുടെ പ്രവർത്തനങ്ങൾക്കായി ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു. സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കീഴിൽ മുന്നൂറിലേറെ വിദ്യാർത്ഥികൾ ദർസ്, ദഅവ, അഗതി അനാഥ മന്ദിരം, ഹിഫ്‌സുൽ ഖുർആൻ തുടങ്ങിയ വിഭിന്ന തലങ്ങളിൽ സൗജന്യമായി മതഭൗതിക വിജ്ഞാനം നേടുന്നുണ്ട്. കൂടാതെ, 1500-ലേറെ വിദ്യാർത്ഥികൾ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠനം നടത്തുന്നു.

ഇസ-ടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുജമ്മഅ് ദഅവ കോളജ് പ്രിൻസിപ്പൽ സ്വാദിഖ് അഹ്സനിയാണ് കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകിയത്. ഭാരവാഹികളായി അസ്ഹർ ബുഖാരി തങ്ങൾ സഖാഫി കുണിയ (പ്രസിഡന്റ്), അബ്ദുസ്സമദ് കാക്കടവ് (ജനറൽ സെക്രട്ടറി), മുഹമ്മദ് ഹാജി കണ്ണപുരം (ഫൈനാൻസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ഉസ്മാൻ സഖാഫി ഇരിങ്ങൽ, മുസ്തഫ ഹാജി കണ്ണപുരം, സിയാദ് വളപട്ടണം (വൈസ് പ്രസിഡന്റുമാർ), നൗഷാദ് മുട്ടുന്തല, റിയാസ് ഉദിനൂർ (ജോയന്റ് സെക്രട്ടറി), ഷമീർ ഇബ്രാഹിം ഫാളിളി ആയിറ്റി (ഓർഗ്. സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുനീർ കുന്നുകൈ, റസാഖ് കണ്ണപുരം, അസ്ഹറുദ്ദീൻ ചെമ്പ്രകാനം, ആസിഫ് ചെമ്പ്രകാനം, അബ്ദുസത്താർ കുന്നുംകൈ, റാഫി കുന്നുകൈ, ഷഫീഖ് കണ്ണപുരം, അബ്ദുല്ല കക്കട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അബ്ദുസമദ് കാക്കടവ് നന്ദി പറഞ്ഞു.

article-image

bvcbv

You might also like

  • Straight Forward

Most Viewed