സംയുക്ത പ്രതിരോധ സേന മേധാവിയായി അസിം മുനീർ; പാക് ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവി


ഷീബ വിജയ൯

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ഫീൽഡ് മാർഷൽ അസിം മുനീർ നിയമിതനായി. പാക്കിസ്ഥാന്‍റെ സംയുക്ത പ്രതിരോധ സേന (Chief of Defence Staff - CDS) കരസേന മേധാവിയായാണ് അദ്ദേഹത്തെ നിയമിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ ശിപാർശ പാക്ക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു. കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച സി.ഡി.എസിൻ്റെ ആദ്യ മേധാവിയാണ് അസിം മുനീർ. അഞ്ച് വർഷത്തേക്കാണ് നിയമനം. സേനകളുടെ ഏകോപന ചുമതലയുണ്ടായിരുന്ന ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (CJCSC) പദവി ഒഴിവാക്കിയാണ് പുതിയ സി.ഡി.എസ്. തസ്തിക സ്ഥാപിച്ചത്. എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബറിന് രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകാനുമുള്ള ശിപാർശയും അംഗീകരിച്ചു.

article-image

dsaadadsas

You might also like

  • Straight Forward

Most Viewed