ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു

ഷീബ വിജയൻ
വാഷിംഗ്ൺ ഡിസി: ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ അടുത്ത സുഹൃത്തും വൈറ്റ് ഹൗസ് പേഴ്സണൽ ഡയറക്ടറുമാണ് സെർജിയോ ഗോർ. ദക്ഷിണ-മധ്യേഷ്യൻ മേഖലയിലേക്കുള്ള യുഎസ് പ്രസിഡന്‍റിന്‍റെ പ്രത്യേക ദൂതനായും സെർജിയോ ഗോർ പ്രവർത്തിക്കും. ഗോർ തന്‍റെ പ്രിയ സുഹൃത്തും ഭരണത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്‍റെ പേരിൽ ഇന്ത്യക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തിയതിനൊപ്പം, 25 ശതമാനം പ്രതികാര തീരുവയും ട്രംപ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഗോറിന്‍റെ നിയമനം നിർണായകമാണ്. "സെർജിയോയും സംഘവും റിക്കാർഡ് സമയത്തിനുള്ളിൽ ഗവൺമെന്‍റിന്‍റെ എല്ലാ വകുപ്പുകളിലുമായി ഏകദേശം 40,000 രാജ്യസ്നേഹികളെ നിയമിച്ചു- നമ്മുടെ വകുപ്പുകളും ഏജൻസികളും 95 ശതമാനത്തിലധികം അമേരിക്ക ഫസ്റ്റ് രാജ്യസ്‌നേഹികളാൽ നിറഞ്ഞിരിക്കുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
AEWADSADSAFDS