ലൈംഗീക അതിക്രമം; ജഡ്ജി ഉദയകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്


ഷീബ വിജയൻ

കൊല്ലം I ലൈംഗീക അതിക്രമക്കേസിൽ ജഡ്ജി ഉദയകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചവറയിലെ കുടുംബ കോടതി ജഡ്ജിയായ ഉദയകുമാർ ലൈംഗീക അതിക്രമം നടത്തിയെന്ന പരാതിയുമായി കൊല്ലം ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജ‍ഡ്ജിയെ മൂന്ന് പേർ സമീപിച്ചതിനെ തുടർന്നാണ് നടപടി. കുടുംബ കോടതിയിലെത്തുന്ന വിവാഹ മോചനത്തിന് തയാറായി, മാനസികമായി തളർന്നിരിക്കുന്ന സ്ത്രീകളെ സാധാരണ അഭിഭാഷകരാണ് കൗൺസിലിങ്ങിനും മറ്റും വിധേയരാക്കുന്നത്. എന്നാൽ, ജഡ്ജി ഉദയകുമാർ നേരിട്ട് ചേംബറിലേക്ക് വിളിച്ചുകൊണ്ട് അവരെ ലൈംഗീകമായി അതിക്രമത്തിന് ശ്രമിച്ചു എന്നാണ് പരാതി. പരാതികൾ ലഭിച്ചതോടെ കൊല്ലം ജില്ലാ ജഡ്ജി ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ജഡ്ജിയെ കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു.

article-image

Aaasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed