അയർലൻഡിൽ വീടിന് തീവെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ
 
                                                            ബെൽഫാസ്റ്റ്: വീടിന് തീവെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ വീടിന് തീയിട്ടത്. ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തി. സംഭവത്തിൽ ഇതുവരെ പ്രതിക്കെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാനെതിരെ ഗാർഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു.
sdfds
 
												
										 
																	