റഷ്യയിൽ പാർപ്പിട കെട്ടിടം തകർന്നു പത്ത് പേർ മരിച്ചു
മോസ്കോ: റഷ്യൻ നഗരമായ നിസ്നി ടാഗിൽ പാർപ്പിട കെട്ടിടം തകർന്നു പത്ത് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 15 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അഞ്ച് നിലയുള്ള കെട്ടിടമാണ് തകർന്നത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണം
രക്ഷാപ്രവർത്തനം തുടരുകയാണ്.
്ിപിുപര